‘ഇച്ചാക്ക'യെ ആശംസ അറിയിച്ച് മോഹൻലാൽ; താങ്ക്സ് ലാലെന്ന് മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ബിഗ് സ്കീനിൽ എത്തി അരനൂറ്റാണ്ടാകുന്ന വേളയിൽ താരത്തിന് ആശംസയുമായി നടൻ മോഹൻലാൽ. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ. മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചതിൽ അഭിമാനമാണെന്നും മോഹൻലാൽ കുറിക്കുന്നു.
മോഹൻലാലിന്റെ വാക്കുകൾ
‘ഇന്ന് എന്റെ സഹോദരൻ സിനിമ ഇൻഡസ്ട്രിയിൽ മഹത്തായ അൻപത് വർഷങ്ങൾ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളിൽ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനായി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളിൽ ഒന്നിക്കണം. ആശംസകൾ ഇച്ചാക്ക.’