ഗുസ്തിയിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിഫൈനലിൽ

ടോക്കിയോ: പുരുഷൻമാരുടെ 65 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ഇറാന്‍റെ മൊർത്തേസ ഗിയാസിയെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരത്തിന്‍റെ വിജയം. സെമിയിൽ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് അസൈർബൈജാന്‍റെ ഹാജി അലിയാണ് എതിരാളി.
അതേസമയം വനിതകളുടെ 50 കിലോ വിഭാഗത്തിൽ സീമ ബിസ്ല തോറ്റു പുറത്തായി. ടൂണീഷ്യൻ താരത്തോടാണ് തോൽവി ഏറ്റുവാങ്ങിയത്.