വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ഇനി എളുപ്പത്തിൽ


തിരുവനന്തപുരം: സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി ജി ആര്‍. അനില്‍. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും റേഷന്‍കാര്‍ഡ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. എന്നാല്‍, വീട്ടുടമസ്ഥര്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകാത്തതുകാരണം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് വാടകക്കാര്‍ സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്വീകരിച്ച് റേഷന്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
തെരുവുകളില്‍ താമസിക്കുന്നവര്‍ക്കുപോലും റേഷന്‍ കാര്‍ഡ് നല്‍കുകയാണ് ലക്ഷ്യം. ട്രാന്‍സ്ജെന്‍ഡേഴ്സിന് റേഷന്‍കാര്‍ഡും ഓണത്തിന് സൗജന്യക്കിറ്റും നല്‍കും. ഓണം ഫെയര്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

You might also like

  • Straight Forward

Most Viewed