കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തിൽ പന്ത് തട്ടാന്‍ ഇന്ത്യക്ക് ക്ഷണം. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. കോപ അമേരിക്ക ഫുട്‌ബോളിൽ നിന്ന് അതിഥി രാജ്യങ്ങളായ ഖത്തറും ഓസ്‌ട്രേലിയയും പിന്‍മാറിയതോടെയാണ് ഇന്ത്യക്ക് അവസരം കൈവന്നത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോൾ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കാനിരുന്ന കോപ്പാ അമേരിക്കയാണ് കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് നീട്ടയത്.
ഈ വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെ മത്സരങ്ങള്‍ നടക്കുക. ഓസ്‌ട്രേലിയയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഖത്തറിന്റെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളും ഈ സമയത്താണ് നടക്കുന്നത്. 12 രാജ്യങ്ങളാണ് കോപ്പാ അമേരിക്കയില്‍ കളിക്കുക. 10 ലാറ്റനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ രണ്ട് അതിഥി ടീമുകളുമുണ്ടാകും. ഖത്തറും ഓസ്‌ട്രേലിയയും പിന്മാറിയതോടെ പകരം രണ്ട് ടീമുകളെ ഉള്‍പ്പെടുത്തിയേക്കും.
ഫുട്‌ബോൾ ഓസ്‌ട്രേലിയ തന്നെയാണ് ഇന്ത്യയുടെ പേര് നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്. പിന്നാലെ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോൾ കോണ്‍ഫെഡറേഷനുമായി സംസാരിച്ചെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി.