വെർച്വൽ ക്രിക്കറ്റ് പഠിപ്പിക്കാനായി സച്ചിനിറങ്ങുന്നു


മുംബൈ: ലോകക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസം ഇനി വിരൽതുന്പിലെത്തും. വെർച്വൽ ക്രിക്കറ്റ് ക്ലാസ്സുകളിലാണ് സച്ചിന്റെ സാന്നിദ്ധ്യം ഉണ്ടാവുക. ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റ് കളിക്കാൻ സാധിച്ച തനിക്ക് അത്തരം കുട്ടികളോട് സംവദിക്കാനാണ് ഇഷ്ടമെന്നും സച്ചിൻ പറഞ്ഞു. തന്റെ ക്ലാസ്സുകൾക്ക് ആരും പണം നൽകേണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവെയ്ക്കുമെന്നും സച്ചിൻ വ്യക്തമാക്കി.

അൺഅക്കാദമി എന്ന വെർച്വൽ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് സച്ചിൻ ക്രിക്കറ്റ് ആരാധകർക്ക് മുന്നിലെത്തുക. അൺഅക്കാദമിയിയിൽ നിലവിലുള്ള പഠിതാക്കൾക്കാണ് സച്ചിന്റെ സേവനവും ലഭിക്കുക. എല്ലാവർക്കും എന്റെ ക്ലാസ്സുകളിലെത്താം. എന്റെ ജീവിതാനുഭവങ്ങളാണ് പങ്കുവെയ്ക്കുക. ധാരാളം കുട്ടികളെ കളിക്കളത്തിൽ കാണാറുണ്ടെങ്കിലും ഡിജിറ്റൽ വേദി ആദ്യമായാണെന്നും സച്ചിൻ പറഞ്ഞു. നൂറിൽ നിന്ന് ലക്ഷങ്ങളിലേക്ക് എത്താൻ കഴിയുന്നത് നല്ല അനുഭവമല്ലേ എന്നും സച്ചിൻ ചോദിച്ചു.

You might also like

Most Viewed