ദശാബ്ദത്തിലെ ഏറ്റവും മികച്ച ടി20 ടീം


ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടി20 ടീമിനെ പ്രഖ്യാപിച്ച് വിസ്ഡന്‍. കഴിഞ്ഞ ദശാബ്ദത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനൊന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വിസ്ഡന്‍ മികച്ച ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെയാണ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. അതെസമയം ഇന്ത്യയില്‍ നിന്ന് രണ്ട് താരത്തെ മാത്രമാണ് വിസ്ഡന്‍, ദശാബ്ദത്തിലെ മികച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനില്‍ നിന്ന് രണ്ട് താരങ്ങളും ടീമില്‍ ഇടംപിടിച്ചു.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി മൂന്നാമനായി ടീമില്‍ ഇടം നേടി. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാനായില്ല. വിരാട് കോഹ്ലിക്ക് പുറമേ ജസ്പ്രീത് ഭുംറയുമാണ് ടീമിലിടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.
ആരോണ്‍ ഫിഞ്ചും ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോയുമാണ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാര്‍. ഓള്‍ റൗണ്ടര്‍മാരായി ഓസ്ട്രേലിയന്‍ താരങ്ങളായ ഷെയ്ന്‍ വാട്‌സന്‍, ഗ്ലെന്‍ മാക്സ്വെല്‍, അഫ്ഘാനിസ്ഥാന്‍ താരം മുഹമ്മദ് നബി, ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി എന്നിവര്‍ സ്ഥാനം നേടി. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറാണ് ടീമിലെ വിക്കറ്റ് കീപ്പറും ഫിനിഷറും. ജസ്പ്രീത് ഭുംറയും ലസിത് മലിംഗയും റാഷിദ് ഖാനുമാണ് ടീമിലെ ബൗളര്‍മാര്‍.

You might also like

  • Straight Forward

Most Viewed