അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു മാന്യമായി വിടവാങ്ങാന്‍ തനിക്ക് അര്‍ഹതയുണ്ട്: ചന്ദര്‍പോള്‍

ജോഹനാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു മാന്യമായി വിടവാങ്ങാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു വെസ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ശിവനാരായണ്‍ ചന്ദര്‍പോള്‍. സമീപകാലത്തെ മോശം ഫോമിന്റെ പേരില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തില്‍ നിന്നൊഴിവാക്കപ്പെട്ടതിനു പിന്നാലെയാണു ചന്ദര്‍പോളിന്റെ പ്രതികരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ഉടന്‍ വിരമിക്കില്ലെന്നും ചന്ദര്‍പോള്‍ വ്യക്തമാക്കി. ടീമില്‍ യുവ കളിക്കാര്‍ക്കു കൂടുതല്‍ അവസരം ലഭിക്കേണ്ടതിനാണു ചന്ദര്‍പോളിനെ ഒഴിവാക്കിയതെന്നു ടീം പ്രഖ്യാപന വേളയില്‍ വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ക്ളൈവ് ലോയ്ഡ് പറഞ്ഞു. എന്നാല്‍ ചന്ദര്‍പോളിനെ ഒഴിവാക്കിയതിനെതിരെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.