ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വന്പൻ സ്കോർ
കൊളംബോ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ റൺമല തീർത്ത് ഇന്ത്യ. രണ്ട് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും പിറന്ന ആദ്യ ഇന്നിംഗ്സ് ഇന്ത്യ 622/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഒടുവിൽ വിവരം ലഭിക്കുന്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. തരംഗയെയാണ്(0) ലങ്കയ്ക്ക് നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്.
ചേതേശ്വർ പൂജാര (133), അജിങ്ക്യരഹാനെ (132) എന്നിവരുടെ സെഞ്ച്വറികളും ഓപ്പണർ ലോകേഷ് രാഹുൽ(57), ആർ.അശ്വിൻ (54), വൃദ്ധിമാൻ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരുടെ അർദ്ധസെഞ്ച്വറികളുമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ശ്രീലങ്കയ്ക്കായി രംഗണ ഹെറാത്ത് നാലും പുഷ്പ കുമാര രണ്ടും വിക്കറ്റ് വീഴ്ത്തി.

