മലിംഗയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അച്ചടക്ക നടപടി

കൊളംബോ : ശ്രീലങ്ക കായികമന്ത്രി ദയസിരി ജയസേകരയ്ക്കെതിരായ ചില കമന്റുകളുടെ പേരിൽ ഫാസ്റ്റ് ബോളർ ലസിത മലിംഗയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അച്ചടക്ക നടപടി. സെക്രട്ടറി മോഹൻ ഡി സിൽവ, സിഇഒ: ആഷ്‌ലി ഡി.സിൽവ എന്നിവരടങ്ങിയ മൂന്നംഗ അന്വേഷണ സമിതിക്കു ശ്രീലങ്കൻ ക്രിക്കറ്റ് രൂപം നൽകി.
ശ്രീലങ്കൻ ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന കരാർ ലംഘിച്ചതിനെതിരെയാണു നടപടി. ചാംപ്യൻസ് ട്രോഫിയിൽ ആദ്യ റൗണ്ടിൽ പുറത്തായ ശ്രീലങ്കൻ ടീമിലെ ചിലരുടെ കായികക്ഷമത സംബന്ധിച്ചു മന്ത്രി സംശയമുന്നയിച്ചതാണു മലിംഗയെ ചൊടിപ്പിച്ചത്. ഭാവി ടീം സിലക്‌ഷൻ, താരങ്ങളുടെ കായികമികവുകൂടി അടിസ്ഥാനമാക്കിയാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.