യുവേഫ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്


മൊണാക്കോ: കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ പുരസ്‌കാരം പോര്‍ച്ചുഗൽ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കാൻ കാരണം.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയൻ താരം അഡ ഹെഗര്‍ബര്‍ഗ് കരസ്ഥമാക്കി.

യുവേഫയുടെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. 2014ലും റൊണാള്‍ഡോ തന്നെയായിരുന്നു പുരസ്‌കാരം നേടിയത്. ലയണല്‍ മെസ്സി രണ്ടു തവണയും , ആന്ദ്രേ ഇനിയെസ്റ്റ, ഫ്രാങ്ക് റിബറി എന്നിവര്‍ ഓരോ തവണയും യുവേഫ കരസ്ഥമാക്കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed