മലയാളം സംസാരിക്കുന്ന ഒമാനി സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു


മലയാളികൾ പോലും മലയാളം മറക്കുന്ന കാലത്ത് മലയാളം സംസാരിക്കുന്ന ഓമനിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരിക്കൽ പോലും കേരളത്തിലെത്താത്ത ഇയാൾ മലയാളിയുടെ ചോദ്യങ്ങൾക്ക് യാതൊരു താപ്പലുമില്ലാതെയാണ് മറുപടി പറയുന്നത്. ഒമാനിലെ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം സംസാരിക്കുന്ന മലയാളം പല മലയാളികളെയും നാണിപ്പിച്ചേക്കാം. മൂന്നു വർഷമായി ഒപ്പമുള്ള കൂട്ടുകാരനാണ് മലയാളം പഠിപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു. കുഞ്ഞാലിക്കുട്ടിയെയും വി.എസ് അച്യുതാനന്ദനെയുമെല്ലാം ഇദ്ദേഹത്തിന് പരിചയമുണ്ട്. മലയാളത്തിലെ സ്വാഭാവികമായ ചില ശൈലികൾ പോലും ഇയാളുടെ സംസാരത്തിൽ വരുന്നു എന്നത് ഏവരെയും അതിശയിപ്പിക്കുകയാണ്.

You might also like

Most Viewed