ഇന്ത്യയെ തോല്‍പിച്ചത് ബൗളര്‍മാർ : ധോണി

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിലും തോറ്റത് ബൗളര്‍മാരുടെ ദയനീയ പ്രകടനമാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. തുടര്‍ച്ചയായി രണ്ട് തവണ മുന്നൂറിന് മേല്‍ സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യയ്ക്ക് ജയം വരിക്കാൻ കഴിയാതിരുന്നത് അതിനാലാണെന്ന് ധോനിയുടെ വിലയിരുത്തൽ.
പുതിയ സാഹചര്യം ബാറ്റിംഗ് നിരയില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. രണ്ടാം ഏകദിനത്തില്‍ ബൗളര്‍മാര്‍ ഒരുപാട് വൈഡ് എറിഞ്ഞു. പുതിയ പന്തിലെ സ്വിംഗ് കൊണ്ടാണ് പന്ത് വൈഡാവുന്നതെന്ന് കരുതാനാവില്ല. കാരണം പഴയ പന്തിലും നിരവധി വൈഡ് ബോളുകള്‍ നമ്മളെറിഞ്ഞു. ഓസീസിനുമേല്‍ എപ്പോഴൊക്കെ ചെറിയസമ്മര്‍ദ്ദമുണ്ടാകുന്നുവോ അപ്പോഴെല്ലാം വൈഡെറിഞ്ഞ് നമ്മള്‍തന്നെ അത് ഇല്ലാതാക്കി ധോണി കൂട്ടിച്ചേര്‍ത്തു.
സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സ്പിന്നര്‍മാര്‍ നല്ലരീതിയില്‍ പന്തെറിഞ്ഞെന്നും തോറ്റെങ്കിലും ടീമിന്റെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.