പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കരുതെന്ന് പിണറായി വിജയന്‍


കൊച്ചി: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച് പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ രംഗത്ത്. പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള തീരുമാനം പ്രവാസികളുടെ സുപ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാന്‍ വഴിവെക്കുമെന്ന് പിണറായി ആരോപിച്ചു.കേന്ദ്രസര്‍ക്കാറിന്റെ പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള തീരുമാനം പ്രവാസി സമൂഹത്തിന്റെ സുപ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാനാണ് വഴിവെക്കുമെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിൽ പറഞ്ഞു. 2004 ല്‍ ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ വകുപ്പ് വിഭജിച്ചു പ്രത്യേകം വകുപ്പുണ്ടാക്കിയത് ഇപ്പോള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ട് പോകുന്നത് പ്രവാസി സമൂഹത്തിന്റെ താല്പര്യങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് പിണറായി കുറിച്ചു.

നിലവിലുള്ള പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി മന്ത്രി സുഷമ സ്വരാജാണ് വെളിപ്പെടുത്തിയത്. പ്രവാസി ഇന്ത്യക്കാരുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്തുന്നന്നതിനും അവരുടെ വിവിധ പ്രശ്‌നങ്ങളില്‍ സത്വരമായി ഇടപെടുന്നതിനുമാണ് 12 വര്‍ഷം മുന്‍പ് പ്രത്യേക വകുപ്പ് രൂപീകരിച്ചത്.

You might also like

  • Straight Forward

Most Viewed