രക്തദാനത്തിന് പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് സൗദി

റിയാദ്: രക്തം ആവശ്യമായ രോഗികളുടെ എണ്ണം കൂടിയതിനാൽ രക്തദാനത്തിന് പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് സൗദി ആരോഗ്യമന്ത്രാലയം. കൃത്രിമ രക്തം ഉൽപാദിപ്പിക്കാൻ സാധിക്കാത്തതിനാൽ മതിയായ ഇടവേളകളിൽ സ്ഥിരമായി രക്തം ദാനം ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണമുള്ളതിനാൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയതായി മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി പറഞ്ഞു. സമ്മതമുള്ളവർ ആപ്പിൽ റജിസ്റ്റർ ചെയ്താൽ എത്തേണ്ട സമയവും കർഫ്യൂ പെർമിറ്റും ലഭ്യമാക്കും.