പത്മരാജന്റെ ജീവിതം സിനിമയാകുന്നു, നായകനാകുന്നത് പൃഥ്വിരാജ്? മകന്റെ വെളിപ്പെടുത്തല്‍

കൊച്ചി: സംവിധായകന്‍ പത്മരാജന്റെ ജീവിതം സിനിമയാകുന്നു. അദ്ദേഹത്തിന്റെ മകന്‍ അനന്ത പത്മനാഭനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. സിനിമ ആരാണ് ഒരുക്കുന്നതെന്നോ, നായകനാരെന്നോ വ്യക്തമാക്കിയിട്ടില്ല.
പത്മരാജനും പൃഥ്വിരാജുമായുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടി നടന്‍ ഹരീഷ് പേരടി പോസ്റ്റ് ചെയ്ത കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് അനന്ത പത്മനാഭന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ആള്‍ ആരെന്നത് സൃഷ്ടാക്കള്‍ തന്നെ പറഞ്ഞറിയിക്കട്ടെയെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്‍ നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്കില്‍ പങ്കുവച്ച വാക്കുകള്‍ മലയാള സിനിമാ പ്രേമികളുടെ സജീവ ചര്‍ച്ചയായിരുന്നു. പത്മരാജന്റെ ജീവിതം സിനിമയാക്കണം എന്ന മോഹമാണ് ഹരീഷ് പങ്കുവെയ്ക്കുന്നത്. പൃഥ്വിരാജിന് പത്മരാജന്റെ മുഖത്തോടുള്ള സാമ്യം കൂടി പങ്കുവെച്ചായീരുന്നു കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നിപ്പോള്‍ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബിയില്‍ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ്. പക്ഷേ അത്തരമൊരു ബയോപ്പികിന്റെ ചിന്ത ആ കുറിപ്പുകള്‍ വന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരു കൂട്ടര്‍ തുടങ്ങി വെച്ചു. ഞാനതില്‍ ഭാഗമല്ല. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ പേര് പറയുന്നില്ല ഇപ്പോള്‍ .
അച്ഛനെ നന്നായി അറിയുന്നവര്‍ . .
അമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് അവര്‍ അവലംബമാക്കുന്നത് .
ഈ ചിന്ത പങ്കിടാന്‍ വിളിച്ചപ്പോള്‍ Inspired from His life and Times എന്നു കൊടുത്താല്‍ മതി. എന്ന് ഒരു നിര്‍ദ്ദേശം നല്‍കി. താടി വെച്ച് ഒരു ഫാന്‍സി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോള്‍ അത് തന്നെയാണവരുടെയും മനസ്സില്‍.
പ്രധാന വേഷം ചെയ്യുന്ന ആള്‍ ആരെന്നത് സൃഷ്ടാക്കള്‍ തന്നെ പറഞ്ഞറിയിക്കട്ടെ.
2020ല്‍ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാള്‍ ആണല്ലൊ വരും വര്‍ഷം) .
ശരിയാണ് ഹരീഷ് പറഞ്ഞത് ,ചിത്രത്തില്‍ രാജുവിന് അഛന്റെ ഛായ ഉണ്ട് .
സ്‌നേഹം, ഹരീഷ്