ഒമാനിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു


മസ്കറ്റ്: ഒമാനിൽ ഇന്ന് 53 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 599ലെത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ അറിയിച്ചു. 

ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും മസ്കറ്റ് ഗവർണറേറ്റിലാണ് താമസിച്ചു വരുന്നത്. ഇതിനകം മത്രാ വിലയാത്തിൽ രണ്ടു കൊവിഡ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.  മത്രാ വിലായത്തിൽ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്നു ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മൊഹമ്മദ് അൽ സൈദി ആവശ്യപ്പെട്ടിട്ടുണ്ട്. 

You might also like

  • Straight Forward

Most Viewed