ഒമാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ്

മസ്്ക്കറ്റ് : അടുത്ത ജനുവരി മുതൽ ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ്. പദ്ധതിയുടെ മേൽനോട്ടത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും. ഒമാനിലെസ്വകാര്യ മേഖലയിലെ ജീവനക്കാരുടെ− ആരോഗ്യ ഇൻഷുറൻസ് പദ്ധതി −നടപ്പിലാക്കുന്നതിന്റെ മേൽനോട്ടത്തിനായി/ഇൻഷുറൻസ് കന്പനികൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ഔഷധശാലകൾ, സ്വകാര്യ കന്പനികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന്− വൈസ് പ്രസിഡണ്ട് റിദ ജുമാ മൊഹമ്മദ് അലി വ്യക്തമാക്കി.
ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാൻ രൂപീകരിക്കപ്പെടുന്ന കമ്മറ്റി പ്രവർത്തനങ്ങൾ ആരംഭിക്കും. ഒമാനിൽ സ്വകാര്യാ മേഖലയിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതോടു കൂടി രാജ്യത്തെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾക്കും വികസനങ്ങൾക്കും വഴി തുറക്കുമെന്നും വിലയിരുത്തപെടുന്നു.
ഒമാൻ തൊഴിൽ നിയമത്തിലെ മുപ്പത്തി മൂന്നാം വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനം എല്ലാ തൊഴിൽ ഉടമകളും ജീവനക്കാർക്ക് നടപ്പിലാക്കണമെന്നും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ്
ആവശ്യപെട്ടിട്ടുണ്ട്. ഇതര ജി.സി.സി രാജ്യങ്ങളിൽ സ്വകാര്യ മേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെങ്കിലും ഒമാനിൽ ഇതുവരെയും നിർബന്ധമായിരുന്നില്ല.