പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും


തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗം അവസാനിച്ചു. ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കമ്മിഷണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു എന്നും എന്നാല്‍ ചുരുക്കപ്പട്ടിക നല്‍കിയില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി അധ്യക്ഷനായ നിയമന സമിതിയില്‍ അധിറും അംഗമായിരുന്നു. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും സുഖ്ബീര്‍ സിംങ് സന്ധു പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനുമാണ്.

article-image

asasasasasassdads

You might also like

  • Straight Forward

Most Viewed