ബലാത്സംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം റാം റഹീമിന് പരോൾ
ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ പരോൾ അനുവദിച്ചു. 50 ദിവസത്തേക്കാണ് പരോൾ. നേരത്തെ, 2023 നവംബറിൽ 21 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
2017ൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും രണ്ട് യുവതികളെ പീഡിപ്പിച്ച കേസിലുമാണ് റാം റഹീം ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന് ഇതുവരെ 9 തവണ പരോളും ഫർലോയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം മൂന്ന് തവണ പരോൾ അനുവദിച്ചിരുന്നു.
2020 ഒക്ടോബർ 24-നാണ് ആദ്യമായി ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. രോഗിയായ അമ്മയെ കാണാനായിരുന്നു പരോൾ. 2021 മെയ് 21 ന് വീണ്ടും ഒരു ദിവസത്തെ പരോൾ ലഭിച്ചു. 2022 ഫെബ്രുവരി 7 ന് 21 ദിവസത്തേക്കും 2022 ജൂണിൽ ഒരു മാസത്തേക്കും പരോൾ നൽകി. 2022 ഒക്ടോബറിൽ 40 ദിവസത്തെ പരോൾ, 2023 ജനുവരി 21-ന് 40 ദിവസത്തെ പരോൾ, 2023 ജൂലൈ 20-ന് 30 ദിവസത്തെ പരോൾ. 29 ദിവസം മുമ്പാണ് അവസാന പരോളിന് ശേഷം ഇയാൾ ജയിലിൽ തിരിച്ചെത്തിയത്.
DFSDFDFSDFSDFSDFS