ചൈനീസ് സിന്തറ്റിക് നൂൽ 'മാഞ്ച' നിരോധിച്ച് തമിഴ്നാട് സർക്കാർ


ചൈനീസ് സിന്തറ്റിക് നൂലായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‍‍നാട് സർക്കാർ. സാധാരണയായി പട്ടം പറത്താൻ ഉപയോഗിക്കുന്ന ഈ നൂലിന്‍റെ നിർമാണവും വില്പനയും, ഉപയോഗവും നിരോധിച്ചിരിക്കുകയാണ്. ഒക്ടോബർ 6-ന് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിരോധനം, മാസാവസാനം തമിഴ്‌നാട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഈ നൂല് ജീവന് ഭീഷണിയാകുന്നതാണ് നിരോധനത്തിന് കാരണമെന്ന് ഔദ്യോഗിക അറിയിപ്പിൽ എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് ഡിപാർട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.

സിന്തറ്റിക് മെറ്റീരിയൽ ഉപയോഗിച്ച് നിർമിക്കുന്ന ചൈനീസ് മാഞ്ച കാരണം നിരവധി മനുഷ്യർക്കും പക്ഷികൾക്കും പരിക്കേൽക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ, പട്ടം പറത്തലിനു ശേഷം ഈ നൂലുകൾ ഭൂമിയിൽ വലിച്ചെറിയപ്പെടുന്നു. അതിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്ക് പ്രകൃതിയിൽ ജീർണ്ണിക്കുന്ന തരത്തിലുള്ളതല്ല. ഇതിലൂടെ പാരിസ്ഥിക പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. വർഷത്തിൽ നിരവധി മരണങ്ങൾക്കും നിരവധി ആളുകൾക്ക് പരിക്കേൽക്കാനും ഈ നൂൽ കാരണമുണ്ടാകാറുണ്ട്. പട്ടം പറത്തൽ മത്സരത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരടക്കം മരിച്ച സംഭവമുണ്ട്.

article-image

dsffddfsdfsddfs

You might also like

  • Straight Forward

Most Viewed