കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം; കേരളത്തിൽ നിന്ന് 5 പേർക്ക്

ന്യൂഡൽഹി: കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് അഞ്ചുപേർ പുരസ്കാരത്തിനർഹരായി. സി.ജെ. ജോസ് (നാടക രചന), നന്പിരത്ത് അപ്പുണ്ണി തരകൻ (കഥകളി ചമയം), കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ), വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം), മങ്ങാട് കെ. നടേശൻ (കർണാടക സംഗീതം) എന്നിവർക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ശനിയാഴ്ച ഡൽഹിയിൽ വിതരണം ചെയ്യും.
WEDSADSDSDSADS