ഭാര്യയെ ശല്യപ്പെടുത്തി; 17കാരനെ വെട്ടിനുറുക്കിയ യുവാവ് അറസ്റ്റിൽ

മുംബൈ: ഭാര്യയെ നിരന്തരം ശല്യം ചെയ്തതിന് ബന്ധുകൂടിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ആൾ അറസ്റ്റിൽ. 17 വയസുള്ള ഈശ്വര്‍ പുത്രനെ കൊലപ്പെടുത്തിയ കേസിൽ ശഫീഖ് അഹ്മദ് ശൈഖ് ആണ് പിടിയിലായത്. ഭാര്യയെ ശല്യം ചെയ്യുന്നത് നിർത്തണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഈശ്വർ പുത്രൻ പിൻമാറാൻ തയാറാവാത്തതാണ് ഷഫീഖിനെ പ്രകോപിപ്പിച്ചത്. ഷഫീഖിന്റെ ഭാര്യപിതാവിന്റെ വളർത്തുമകനാണ് ഈശ്വർ. ഷഫീഖിന്റെ ഭാര്യ ഈശ്വറിനെ സഹോദരനായാണ് കണ്ടിരുന്നത്. ഇവർ തമ്മിൽ രക്തബന്ധമില്ല. ഈശ്വർ അവരെ നിരവധി തവണ ശല്യം ചെയ്തെന്നാണ് ആരോപണം. മുംബൈയിലെ ചെമ്പൂരില്‍ വച്ചാണ് ഷഫീഖ് ഈശ്വറിനെ കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. പല കഷ്ണങ്ങളായി മുറിച്ച മൃതദേഹം പ്രതി വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചു.
ഈശ്വറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഷഫീഖിന്റെ ഭാര്യാപിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി സമ്മതിക്കുകയായിരുന്നു. കൊലപാതകക്കുറ്റത്തിനും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഷഫീഖിനെതിരെ കേസെടുത്തത്.
FDFDDFSDFS