എഴുത്തുകാരൻ യുആര്‍ അനന്തമൂര്‍ത്തി വിടപറഞ്ഞിട്ട് ഒന്‍പത് വര്‍ഷം

ആധുനിക കന്നട സാഹിത്യത്തിലെ അതികായനും ജ്ഞാനപീഠം ജേതാവുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി അനന്തമൂര്‍ത്തി വിടപറഞ്ഞിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. സാഹിത്യപ്രതിഭ, മതേതരവാദി, രാജ്യം കണ്ട പ്രതിഭാധനനായ അധ്യാപകന്‍ എന്നിങ്ങനെ ഡോ. യു ആർ അനന്തമൂർത്തിക്ക് വിശേഷണങ്ങള്‍ ഏറെ.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ ഉഡുപ്പി രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21ന് ജനിച്ചു. ദൂര്‍വാസപുരയിലെ ഒരു സാമ്പ്രദായിക സംസ്‌കൃത സ്‌കൂളില്‍ പഠനമാരംഭിച്ച അനന്തമൂര്‍ത്തി മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ അനന്തമൂര്‍ത്തി ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു. 1970ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987ല്‍ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി. 1998 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു
1996ല്‍ പുറത്തിറങ്ങിയ ‘സംസ്‌കാര’ എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് അറിയപ്പെടാന്‍ തുടങ്ങുന്നത്. മൗനി, പ്രഷ്‌നെ, ക്ലിപ് ജോയിന്റ്, എറാഡു ദാഷകദ കതെഗാലു തുടങ്ങിയ എട്ട് കഥാസമാഹാരങ്ങളും സംസ്‌കാര, ഭാരതിപുര, അവസ്‌തെ, ഭാവ, ദിവ്യ, ഭാരതിരത്‌ന എന്നീ അഞ്ച് നോവലുകളും അവഹാനെ എന്ന നാടകസമാഹാരവും 15 പദ്യഗലു, മിഥുന, അജ്ജന ഹെഗാല സുക്കുഗാലു എന്നീ മൂന്ന് കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
‘ഭാരതിപുര’ എന്ന നോവല്‍ 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
1984−ലെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ജ്ഞാനപീഠം പുരസ്‌കാരം, 1995−ലെ മാസ്തി പുരസ്‌കാരം, 2008−ലെ കന്നഡ സര്‍വ്വകലാശാല നല്‍കുന്ന നാഡോജ പുരസ്‌കാരം, 2012−ല്‍ ഡി.ലിറ്റ്. തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും അനന്തമൂര്‍ത്തിയെ തേടിയെത്തിയിട്ടുണ്ട്.
കേരളവുമായി ആഴത്തിലുള്ള ആത്മബന്ധമായിരുന്നു യു ആര്‍ അനന്തമൂര്‍ത്തിയ്ക്ക്. എം ജി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരിക്കെ നടത്തിയ ഇടപെടല്‍ കേരളത്തിന്‍റെ അക്കാദമിക് ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്. കോട്ടയത്തെ രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരത നഗരമായി പ്രഖ്യാപിക്കുന്ന യജ്ഞത്തിന് യു ആർ അനന്തമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം. രാജ്യം ജ്ഞാനപീഠവും പത്മഭൂഷണും സമ്മാനിച്ച് ആദരിച്ച സര്‍ഗ്ഗപ്രതിഭ 81 ആം വയസ്സിലാണ് ഇന്ത്യന്‍ സാംസ്കാരിക ജീവിതത്തില്‍ വലിയ വിടവ് ബാക്കിയാക്കി യാത്രയായത്.
sgxg