പ്രധാനമന്ത്രി ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആൾ; അനിൽ ആന്റണി

ഇന്ത്യ അതിവേഗം കുതിക്കുകയാണെന്നും പ്രധാനമന്ത്രിക്ക് ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ബിജെപി നേതാവ് അനിൽ കെ. ആന്റണി. പാർട്ടിയിൽ വന്നിട്ട് കുറച്ച് ആഴ്ചകളെ ആയിട്ടിള്ളൂ. ഏപ്രിൽ ആറ് മുതൽ പാർട്ടിക്കായി താൻ പ്രവർത്തിക്കുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധമായ പാർട്ടിയാണ് ബി ജെ പി എന്ന കുപ്രചാരണം കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലും ബി ജെ പി മുന്നേറുകയാണ്. രാഷ്ട്രീയവും കുടുംബവും വേറെ വേറെയാണ്. കോൺഗ്രസിൽ നിന്ന് ഒന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിനെ എല്ലാവരും തഴഞ്ഞ് കഴിഞ്ഞു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം.
ഐ.എം.എഫിന്റെ കണക്കനുസരിച്ച് ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ കുതിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പുൽവാമ വിഷയത്തിൽ നിലവിലെ ആരോപണം സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടാണ്.
ASDADS