ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു

മധ്യപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു. രത്‌ലാം – ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് തീപിടിച്ചത്. ട്രെയിനിന്റെ രണ്ട് കോച്ചുകൾക്കാണ് തീപിടിച്ചത്. രത്‌ലം സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് ശേഷം തീപിടിച്ചത്.
രത്‌ലാമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പ്രീതം നഗർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെസ്റ്റേൺ റെയിൽവേയുടെ റത്‌ലാൻ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ഖേംരാജ് മീണ പറഞ്ഞു.
DEFSDFSDS