പുനഃസംഘടന തർക്കത്തെ തുടർന്ന് കെഎസ്‌യു വൈസ് പ്രസിഡന്‍റ് രാജിവച്ചു


പുനഃസംഘടന തർക്കത്തെ തുടർന്ന് കെഎസ്‌യു വൈസ് പ്രസിഡന്‍റ് രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. കമ്മിറ്റിയിൽ വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെയാണ് വൈസ് പ്രസിഡന്‍റ് രാജിവച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവച്ചേക്കുമെന്നാണ് സൂചന. ഏപ്രിൽ എട്ടിനാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

article-image

DFSDFS

You might also like

Most Viewed