പാവപ്പെട്ടവരുടെ പണം അദാനിക്ക്: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺഗ്രസ് സർക്കാരുകൾ ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കുമാണ് പണം നൽകിയത്. മോദി ഏത് രാജ്യത്ത് പോയാലും പ്രധാന കരാറുകൾ അദാനിക്ക് നൽകുമെന്നാണ് അയോഗ്യനാക്കപ്പെട്ട ശേഷം കർണാടകയിലെ കോലാറിലെത്തിയ രാഹുലിന്‍റെ വിമർശനം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതിക്കഴിഞ്ഞു. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പരിചയം വേണമെന്ന് നിയമമുണ്ട്. ആ പ്രവർത്തി പരിചയം അദാനിക്കുണ്ടോയെന്നും രാഹുൽ ചോദിച്ചു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു.
അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഞാൻ ചോദിച്ചത്. പാർലമെന്‍റിൽ ഞാൻ ഒരു ഫോട്ടോ കാണിച്ചു. അദാനിയുടെ വിമാനത്തിൽ, സ്വന്തം വീട്ടിൽ ഇരിക്കുന്നത് പോലെ മോദി ഇരിക്കുന്ന ഫോട്ടോയാണ് കാണിച്ചത്. എന്നാൽ ബിജെപി മന്ത്രിമാർ പാർലമെന്‍റ് തടസപ്പെടുത്തി തനിക്കെതിരേ നുണകൾ പ്രചരിപ്പിച്ചു. തനിക്ക് മറുപടി പറയാൻ ഉണ്ടെന്ന് പല തവണ ഞാൻ സ്പീക്കർക്ക് കത്ത് എഴുതി. എന്നാൽ സംസാരിക്കാൻ അനുമതി കിട്ടിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
fhfgfgh