ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു


ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മിലുള്ള സംയോജനമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ഓൺലൈൻ വഴി പങ്കെടുത്ത ചടങ്ങിലാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. 

ആർബിഐ ഗവർണർ ശക്തി കാന്ത് ദാസ്, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി മാനേജിങ് ഡയറക്ടർ രവി മേനോൻ എന്നിവർ ചേർന്നാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. ഇന്ത്യ സിംഗപ്പൂർ ബന്ധത്തിന്റെ പുതിയ നാഴികകല്ലാണ് പദ്ധതി എന്നും, വ്യക്തികൾ തമ്മിൽ പണമിടപാട് നടത്താൻ ഇന്ത്യയിൽ സൗകര്യം ആരംഭിക്കുന്ന ആദ്യ രാജ്യമാണ് സിംഗപ്പൂർ എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പുതിയ പദ്ധതി യാഥാർത്ഥ്യമായതോടെ ഇന്ത്യ−സിംഗപ്പൂർ രാജ്യങ്ങളിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ എളുപ്പത്തിൽ പണമിടപാട് നടത്താൻ സാധിക്കും.

article-image

4ewtye4y

You might also like

Most Viewed