ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നതിനനുസരിച്ചു കാറ്റും ഈർപ്പവും ന്യുന മർദ്ദത്തിലേക്ക് വലിക്കപ്പെടുന്നതിനാൽ കേരളത്തിൽ അടുത്ത 2 ദിവസം പൊതുവെ മഴ ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാ തീരദേശ മേഖലയിൽ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed