സ്വാമിയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിഞ്ഞാൽ കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി


കൊല്ലം: സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധിയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും പറയാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പൂർവാശ്രമം നോക്കണം. വ്യക്തിഹത്യ ചെയ്യാനാണ് ഇവരുടെ ശ്രമം.

തനിക്കെതിരായ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. സ്വാമിയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിഞ്ഞാൽ തലമുണ്ഡനം ചെയ്ത് കാശിക്കു പോകാൻ തയാറാണ്. ടെലിവിഷനിലൂടെയുള്ള വെളിപ്പെടുത്തലുകൾ കേട്ട് ജനത്തിന് മടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

You might also like

Most Viewed