ഹിമാചൽപ്രദേശിലെ ഫാക്ടറിയിൽ സ്‌ഫോടനം; ആറു തൊഴിലാളികൾ മരിച്ചു

ഹിമാചൽപ്രദേശിലെ ഫാക്ടറിയിൽ സ്‌ഫോടനം. ആറു തൊഴിലാളികൾ സ്‌ഫോടനത്തിൽ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉനയിലെ വ്യവസായ മേഖലയിലാണ് സ്‌ഫോടനം. ഹിമാചലിലെ ഉനയിൽ തഹ് ലിവാലി ഇൻഡസട്രിയൽ ഏരിയയിലെ പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അഗ്‌നിശമന സേന അടക്കമുള്ളവ ഉടൻ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.