രാജ്യത്ത് 44,643 കൊവിഡ് കേസുകള്‍; 624 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,26,754 ആയി.
4,14,159 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 3,10,15,844 പേര്‍ ഇതുവരെ രോഗമുക്തി നേടി. 49,53,27,595 പേര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 41,096പേരാണ് രോഗമുക്തി നേടിയത്.