ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമ കടയില്‍ തൂങ്ങിമരിച്ച നിലയില്‍


കോട്ടയം ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സ്വദേശി കെ.ടി.തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. 2019-ൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.

ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷമത്തിലായിരുന്നു തോമസെന്നാണ് ബന്ധുക്കൾ പറയുന്നത്. നഷ്ട പരിഹാര തുക നല്കാൻ സാധിക്കുമോ എന്നതിലെ ആശങ്ക ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസും കരുതുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

You might also like

  • Straight Forward

Most Viewed