ദീർഘദൂര ട്രെയിനുകളിൽ ഇനി കുറഞ്ഞ നിരക്കിൽ എസി യാത്രയും


ന്യൂഡൽഹി: രാജ്യത്ത് ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്‌ക്ക് സൗകര്യമൊരുക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യപടിയായി ഇക്കണോമി കോച്ചുകൾ വിവിധ സോണുകളിൽ എത്തിച്ചു തുടങ്ങി. 3ഇ എന്ന പേരിലാണ് പുതിയ കോച്ചുകൾ അറിയപ്പെടുക. സ്ലീപ്പറിനും ത്രീടയർ എസിക്കും ഇടയിലായിരിക്കും പുതിയ കോച്ചുകളുടെ സ്ഥാനം.

സ്ലീപ്പർ യാത്രക്കാരെ എസിയിലേക്ക് ആകർഷിക്കും വിധമായിരിക്കും യാത്രാ നിരക്ക് നിശ്ചയിക്കുക. ത്രീ ടയർ എസി കോച്ചുകളുടെ മാതൃകയിൽ തന്നെ ഒരു കോച്ചിൽ 83 ബർത്തുകൾ ഉണ്ടാകും. 3e എന്ന പേരിലായിരിക്കും സീറ്റുകൾ റിസർവ്വ് ചെയ്യേണ്ടത്. രാജ്യത്താകെ 806 പുതിയ എക്കണോമി എസി കോച്ചുകളാണ് ഉള്ളത്. ഇതിൽ 144 കോച്ചുകൾ ദക്ഷിണ റെയിൽവേ സോണിന് അനുവദിക്കുമെന്നാണ് വിവരം.
മികച്ച വായുശുദ്ധീകരണ സൗകര്യം, മടക്കി വയ്‌ക്കാവുന്ന ഭക്ഷണമേശ, ചാർജിങ് പോയിന്റുകൾ, പ്രകാശ സംവിധാനം എന്നിവ പുതിയ കോച്ചുകളിലുണ്ടാകും. രാജ്യത്തെ നാല് ഫാക്ടറികളിലായി പുതിയ കോച്ചുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് സൂചന.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ രാജ്യത്ത് 806 എക്കണോണി കോച്ചുകൾ സർവ്വീസ് തുടങ്ങുമെന്ന് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇടത്തരം യാത്രക്കാരിൽ പുതിയ പദ്ധതി വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed