കോ​വി​ഡ് ര​ണ്ടാം ത​രംഗം; ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച ജി 7 ​രാ​ജ്യ​ങ്ങ​ളെ ന​ന്ദി അറിയിച്ച്‌ പ്ര​ധാ​ന​മ​ന്ത്രി


ന്യൂഡൽഹി: ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയുടെ ഭാഗമായി നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങളോട് പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.ലോകത്തെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായശ്രമങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. "ബിൽഡിംഗ് ബാക്ക് സ്ട്രോങർ-ഹെൽത്ത്' എന്ന് പേരിട്ടിരിക്കുന്ന സെഷനിലാണ് മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്. ജനുവരി മുതൽ മേയ് വരെ ഇന്ത്യയിലുണ്ടായ കോവിഡ് തരംഗത്തിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. ഈ സമയം അമേരിക്ക, കാനഡ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകിയെന്നും മോദി പറഞ്ഞു. കോവിഡ് ചികിത്സയിലും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിലും ഓപ്പണ്‍ സോഴ്സ് ഡിജിറ്റൽ സങ്കേതങ്ങൾ വലിയൊരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ പേറ്റന്‍റ് ഒഴിവാക്കാനായി ലോകവ്യാപാര സംഘടനയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നടത്തുന്ന ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അഭ്യർഥിച്ചു. ജി 7 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന രണ്ട് സെഷനിൽ കൂടി മോദി പങ്കെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed