ബിജെപി എം.എൽ.എ നരീന്ദർ ബ്രാഗ്ത കൊവിഡ് ബാധിച്ച് മരിച്ചു

ഹിമാചൽ പ്രദേശ് നിയമസഭയിലെ ചീഫ് വിപ്പും ബിജെപി മുതിർന്ന എംഎൽഎയുമായ നരീന്ദർ ബ്രാഗ്ത അന്തരിച്ചു. ചണ്ഡിഗഡിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 68 വയസായിരുന്നു. 1952 സെപ്റ്റംബർ 12 ന് ജനിച്ച നരീന്ദർ ബ്രാഗ്ത 1998 ൽ ആദ്യമായി വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1998 മുതൽ 2003 വരെ ധുമലിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിൽ ഹോർട്ടികൾച്ചർ മന്ത്രിയായി തുടർന്നു. 2007 മുതൽ 2012 വരെ കാബിനറ്റ് മന്ത്രി കൂടിയായിരുന്നു അദ്ദേഹം