കോൺഗ്രസ് എംപി രാജീവ് സത്‌വ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സത്‌വ (46) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 22നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിപ്പോന്നിരുന്നത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവുമായിരുന്നു രാജീവ് സത്‌വ.