രാജസ്ഥാനിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ടു മരണം

തോങ്ക്: രാജസ്ഥാനിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിൽ നിന്നുള്ള കുടുംബം സഞ്ചരിച്ച വാഹനം തോങ്ക് ജില്ലയിലെ സദാർ പോലീസ് േസ്റ്റഷൻ പരിധിയിൽ ഇന്ന് പുലർച്ചെ അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ ഖതു ശ്യാംജി ക്ഷേത്രം സന്ദർശിച്ച് മടങ്ങവേയായിരുന്നു അപകടമുണ്ടായത്.
വാഹനത്തിലുണ്ടായിരുന്ന മൂന്നു വയസുകാരി മാത്രമാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. പരിക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ ഡ്രൈവർമാർ ഒളിവിലാണ്.