പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്‌ക്ക് ശേഷമായിരുന്നു തറക്കല്ലിടൽ ചടങ്ങ്. കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. 971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര അടിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. 2022ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ.