രാജ്യത്ത് സാക്ഷരതയിൽ കേരളം വീണ്ടും ഒന്നാമത്


ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളിൽ സാക്ഷരതയിൽ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനം ആളുകൾക്ക് സാക്ഷരതയുമായാണ് കേരളം മുന്നിലെത്തിയത്. 89 ശതമാനം സാക്ഷരരുളള ഡൽഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. സാക്ഷരതയുടെ കാര്യത്തിൽ‍ ഏറ്റവും പിന്നിലുള്ളതും ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനമാണ്. ബിഹാറിനേയും പിന്തള്ളിയാണ് ആന്ധ്ര പ്രദേശിന്‍റെ സ്ഥാനം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സാരക്ഷരതാ നിരക്ക് കൂടുതലാണെന്ന പൊതുധാരണയെ മാറ്റിമറിക്കുന്നതാണ് പുതിയ പട്ടിക. 70.9 ശതമാനം സാക്ഷരരുള്ള ബിഹാറിലുള്ളപ്പോൾ 66.4 ശതമാനം സാക്ഷരരാണ് ആന്ധ്രയിലുള്ളത്. തെലങ്കാനയിൽ ഇത് 72.8 ശതമാനവും കർണാടകയിൽ 77.2 ശതമാനവുമാണ്. ഇത് ദേശീയ ശരാശരിയായ 77.7 ശതമാനത്തേക്കാൾ താഴെയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്ത് വിട്ടത്. 85.9 ശതമാനവുമായി അസമും, 87.6 ശതമാനവുമായി ഉത്തരാഖണ്ധുമായി കേരളത്തിനും ഡൽഹിക്കും പിന്നിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed