നീറ്റ് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് ലഭിച്ചില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി


ചെന്നൈ: നീറ്റ് പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ വിഷമിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലാണ് സംഭവം. ഹരിഷ്മ(17)ആണ് മരിച്ചത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഹരിഷ്മ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടും തനിക്ക് ലഭിക്കാത്തതിനെ തുടർന്ന് കുട്ടി കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നു. 

ഡോക്ടറാകണമെന്നായിരുന്നു ഹരീഷ്മയുടെ ആഗ്രഹം. എന്നാല്‍ തനിക്ക് പരീക്ഷ സാധിക്കില്ലെന്ന ഭയത്താല്‍ കുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഉടൻ തന്നെ കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തിങ്കളാഴ്ചയോടെ ഹാള്‍ ടിക്കറ്റ് വീട്ടിലെത്തി. പക്ഷെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed