ലോകത്ത് നിലവിൽ ഏറ്റവും വേഗതയിൽ കോവിഡ് വ്യാപിക്കുന്നത് ഇന്ത്യയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ലോകത്ത് നിലവിൽ ഏറ്റവും വേഗതയിൽ കോവിഡ് വ്യാപിക്കുന്നത് ഇന്ത്യയെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ അന്പതിനായിരത്തോളമാണ്. മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യയെങ്കിലും പുതിയ കേസുകളുടെ എണ്ണത്തിൽ അതിവേഗ വർദ്ധനവാണ് ഉണ്ടാകുന്നത്. ബ്ലൂംബെർഗ് കൊറോണ വൈറസ് ട്രാക്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വർദ്ധിച്ച് 14 ലക്ഷം പിന്നിട്ടു.
അഞ്ച് ലക്ഷത്തോളം ടെസ്റ്റുകളാണ് രാജ്യത്തിപ്പോൾ ദിവസവും നടത്തുന്നതെന്നാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിസർച്ച് പറയുന്നത്. എന്നിട്ടും ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റിങ് നിരക്കുകൾ ഇന്ത്യയിലും ബ്രസീലിലുമാണെന്നാണ് ഓക്സ്ഫോർഡ് സർവ്വകലാശാല പറയുന്നത്. ഇന്ത്യയിൽ ആയിരം പേർക്ക് 11.8 ടെസ്റ്റുകളും ബ്രസീലിൽ ഇത് 11.93 ടെസ്റ്റുകളുമാണ് നടത്തുന്നത്.
