പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


ദൽഹി

ലോക്ക്ഡൗണ്‍ നീട്ടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്ക്ഡൗണ്‍ നീട്ടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങള്‍ പൊള്ളയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ്  കേന്ദ്രസര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘ എല്ലാവര്‍ക്കും ഒരുപോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് സൃഷ്ടച്ചിരിക്കുന്നത്. ലോക്കഡൗണില്‍ സമര്‍ഥമായ ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. വ്യാപകമായ ടെസ്റ്റിങ്ങിലൂടെ വൈറസ് ഹോട്ട് സ്പോട്ടുകളെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം. മറ്റിടങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം ‘ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ദരിദ്രര്‍ക്കുള്ള ഒരു സഹായവും പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. സാമ്പത്തിക പാേക്കജോ മധ്യവര്‍ഗത്തിന് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശമില്ലാത്ത പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും കൃത്യമായ സഹായം ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed