കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


കൊച്ചി: ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിന്റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചു പുനർജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെന്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുവിന്‍റെ ഉയർ‍ത്തെഴുന്നേൽ‍പ്പിന്‍റെ സ്മരണകളുയർത്തി ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്. ഈസ്റ്ററിന്‍റെ വരവറിയിച്ച് പള്ളികളിൽ പ്രത്യേക പ്രാർ‍ത്ഥനകളുണ്ടായെങ്കിലും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ‍ വിശ്വാസികളെ ഉൾപ്പെടുത്താതെയായിരുന്നു ശുശ്രൂഷകൾ‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സിറോ മലബാർ സഭ ഉയിർ‍പ്പ് ഞായർ വിശുദ്ധ കുർബാനയിൽ കർ‍ദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമ്മികനായി.  

You might also like

  • Straight Forward

Most Viewed