ഡൽഹിയിൽ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും


ന്യൂഡൽഹി: ഡൽഹി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകർത്തെറിഞ്ഞ് ഡൽഹിയിൽ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ വൻ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 55 സീറ്റുകളിലും ബിജെപി 15 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.

 അതേ സമയം 70−ൽ 67 സീറ്റുകളും നേടി 2015−ൽ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവർത്തിക്കാനുമായില്ല. 2015−ൽ മൂന്ന് സീറ്റുകൾ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതിൽ തത്കാലം ആശ്വസിക്കാം. കോൺഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed