തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍

മുംബൈ: യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മുംബൈ ഘട്‌കോപറിലെ നേവല്‍ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം എന്നാണ് പോലീസ് നിഗമനം. റോഡരുകിലെ ഓവ് ചാലിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയും കാല്‍ മുട്ടിന് താഴേക്കുള്ള ഭാഗവും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ മുംബൈ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഘട്‌കോപര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കുസും വാഗ്മറെ പറഞ്ഞു.