വാജ്‌പേയിയുടെ 95−ാം ജന്മവാർഷികത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 95−ാം ജന്മവാർഷിക ദിനത്തിൽ പ്രണാമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ നിശബ്ദതയ്ക്ക് വാക്കുകളെക്കാൾ ശക്തിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അടൽജിയുടെ ജീവിതത്തെക്കുറിച്ച് ധാരാളം നല്ല കാര്യങ്ങൾ പറയാൻ കഴിയും. എപ്പോൾ സംസാരിക്കണമെന്നും എപ്പോൾ നിശബ്ദനായിരിക്കണമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. അതാണ് അതിശയകരമായ ശക്തി’ അദ്ദേഹം ട്വിറ്റ് ചെയ്തു.