കണ്ണൂരിൽ യെദിയൂരപ്പയെ തടഞ്ഞ് കേസിൽ അഞ്ചു പേർ അറസ്റ്റിൽ

കണ്ണൂർ: പഴയങ്ങാടിയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ തടഞ്ഞ കേസിൽ അഞ്ചു പേർ അറസ്റ്റിലായി. മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് അറസ്റ്റിലായത്. ഇവർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച കണ്ണൂരിൽ മാടായിക്കാവിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിനെത്തിയതായിരുന്നു യെദിയൂരപ്പ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൂരിലെ പ്രതിഷേധം നടന്നത്. വാഹന വ്യൂഹം കടന്ന് വന്നപ്പോള്‍ ആദ്യം പ്രതിഷേധവുമായിചാടി റോഡിലിറങ്ങിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. വാഹനത്തിന് മുന്നില്‍ ചാടിയവരെ ബലംപ്രയോഗിച്ച് പിടിച്ച് മാറ്റാന്‍ പോലീസ് ശ്രമിച്ചു. അതിനിടെ മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു.