പത്ത് വയസ്സുകാരന്‍ തേളിന്റെ കുത്തേറ്റ് മരിച്ചു
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പത്ത് വയസ്സുകാരന്‍ തേള്‍ കുത്തി മരിച്ചു. സ്‌കൂള്‍ അടിച്ചുവാരുന്നതിനിടെയാണ് തേളിന്റെ കുത്തേറ്റത്. ആശുപത്രിയില്‍ എത്തിക്കാതെ കുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചതാണ് ആരോഗ്യനില വഷളാകാനും പിന്നീട് മരണം സംഭവിക്കാനും കാരണമെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റ ഉടനെ കുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചു. ആരോഗ്യം മോശമായപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മൗരാണിപുര്‍ എന്ന സ്ഥലത്തെ വീര എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ചുള്ളിക്കന്പുകള്‍ അടിച്ചുവാരിയപ്പോള്‍ ഒരു തേള്‍ കുട്ടിയെ കുത്തിയെന്നാണ് സഹപാഠി മാധ്യമങ്ങളോട് പറഞ്ഞത്.

