ഭാര്യയുടെ പേര് യശോദ ബെൻ‍; 2014ലെ ആസ്തി 65.91 ലക്ഷം രൂപ 2019ൽ 2.51 കോടിയെന്നും സത്യവാങ്മൂലം


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സമർ‍പ്പിച്ച സത്യവാങ്മൂലത്തിൽ കുടുംബത്തിന്റെ വിവരങ്ങളുടെ കൂട്ടത്തിൽ ഭാര്യയുടെ പേരും മറച്ചു വെയ്ച്ചില്ല. അതേസമയം, 2014ൽ‍ ജംഗമസ്വത്ത് 65.91 ലക്ഷം രൂപയായിരുന്നെന്നും 2019ൽ മൊത്തം 2.51 കോടിയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ മോദി പറയുന്നു.

യശോദ ബെൻ‍ ഭാര്യയാണെന്നും എന്നാൽ അവർ‍ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ അറിയില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. യശോദ ബെന്നിന്റെ പാൻ നന്പരോ, ആദായ നികുതി അടച്ചതിന്റെ രേഖകളോ ചേർത്തിട്ടില്ല. ഭാര്യയുടെ ഉടമസ്ഥതയിൽ ഭൂമിയോ, നിക്ഷേപങ്ങളോ, കെട്ടിടങ്ങളോ എന്തെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും മോദി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സത്യവാങ്മൂലത്തിന്റെ പകർ‍പ്പ് പുറത്തായതോടെ മോദിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് മിണ്ടാത്ത ഏക പ്രധാനമന്ത്രി മോദിയായിരിക്കുമെന്നാണ് പ്രധാന വിമർ‍ശനം. കാരണം കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചും അഭിമുഖങ്ങളിൽ വാതോരാതെ സംസാരിക്കുന്ന മോദി ഭാര്യയെക്കുറിച്ച് ഒരിക്കൽ പോലും മിണ്ടിയിട്ടില്ലായിരുന്നു.

You might also like

Most Viewed